പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ

പെണ്‍കുട്ടികള്‍, വിവാഹ പ്രായം, പ്രായപൂര്‍ത്തി
ചെന്നൈ| VISHNU.NL| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (14:54 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. മദ്രാസ് ഹൈക്കൊടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. വിവാഹ പ്രായം 18ല്‍ നിന്ന് 21 ആക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

17 വയസുവരെ സ്‌കൂളുകളില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഒരേ സാഹചര്യത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക്
18 വയസാകുന്നതോടെ പെണ്‍കുട്ടികള്‍ക്ക് മാത്രം എങ്ങനെയാണ് പക്വത ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചു. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായവും 21 ആക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

18 വയസ് ആകുന്നതോടെ നിരവധി പെണ്‍കുട്ടികള്‍ പ്രണയത്തില്‍ പെട്ട് കുടുംബം ഉപേക്ഷിക്കുന്നതായും ഇവരേ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ കോടതികളില്‍ എത്തുന്നതും കണക്കിലെടുത്താണ് മദ്രാസ് ഹൈക്കൊടതി ഇത്തരമൊരു നിലാട് സ്വീകരിച്ചത്. ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് വിഎസ് രവി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

പക്വതയെത്താത്ത പ്രായത്തില്‍ പെണ്‍കുട്ടികള്‍ എടുത്തുചാട്ടം കാണിച്ച് കാമുകരോടൊപ്പം ഒളിച്ചോടുന്നു. എന്നാല്‍ കുറച്ചുകാലം ഒരുമിച്ച് താമസിച്ച ശേഷം വേര്‍പിരിയുന്ന പ്രവണത കൂടി വരികയാണെന്ന്
കോടതി നിരീക്ഷിച്ചു. വിവാഹപ്രായത്തില്‍ ലിംഗ വിവേചനം നോക്കാതെ
ശൈശവ വിവാഹ നിരോധന നിയമം, പ്രായപൂര്‍ത്തി നിയമം എന്നിവയില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കുകയാണ് വേണ്ടതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :