സ്കൂള്‍ കലോല്‍സവം: മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുഖ്യവേദിയായേക്കും

സംസ്ഥാന സ്കൂള്‍ കലോല്‍സവം , മലബാര്‍ ക്രിസ്ത്യന്‍ കോളജ് , എംകെ മുനീര്‍
കോഴിക്കോട്| jibin| Last Modified ശനി, 29 നവം‌ബര്‍ 2014 (13:31 IST)
വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ മുഖ്യവേദിയായി മലബാര്‍ ക്രിസ്ത്യന്‍ കോളജിനെ തെരഞ്ഞെടുക്കാന്‍ സാധ്യത. കലോല്‍സവ കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി എംകെ മുനീറിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മാനാഞ്ചിറ മൈതാനം വിട്ടു കിട്ടില്ലെന്ന് ഉറപ്പായതോടെ 2002 ലെ കലോല്‍സവത്തിനും മുഖ്യവേദിയായിരുന്ന മലബാര്‍ ക്രിസ്ത്യന്‍ കോളജ് തന്നെ ഈ തവണെയും തെരഞ്ഞെടുക്കുകയായിരുന്നു. നാലു ഭാഗങ്ങളില്‍ നിന്നും യാത്രാ സൌകര്യമുളള നഗരഹൃദയം എന്ന നിലയ്ക്കാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടിന് നറുക്കു വീണത്. കോളജ് വളപ്പിനുളളിലെ രണ്ടാമത്തെ ഗ്രൌണ്ടില്‍ പാചകപ്പുര ഒരുക്കാനും തീരുമാനമായി.

നിലവില്‍ കലോല്‍സവ കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി എംകെ മുനീറാണ്. വേദി കോഴിക്കോട് നോര്‍ത്ത് പരിധിയിലേക്ക് മാറുന്നതോടെ ചെയര്‍മാന്‍ സ്ഥാനം എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്ക് വിട്ട് നല്‍കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :