കെഎസ്ആര്‍ടിസിയുടെ പേരിനായി കേരളം നിയമനടപടിക്കൊരുങ്ങുന്നു

ബംഗളുരു| Last Modified ശനി, 29 നവം‌ബര്‍ 2014 (13:26 IST)
കെഎസ്ആര്‍ടിസിയുടെ പേര് രക്ഷിക്കാന്‍ കേരളം നിയമ നടപടിക്കൊരുങ്ങുന്നു.നേരത്തെ കെഎസ്ആര്‍ടിസി എന്ന പേര് സ്വന്തമാക്കാന്‍ കര്‍ണ്ണാടകം നല്‍കിയ അപേക്ഷക്ക് അനുകൂലമായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി തീരുമാനമെടുത്തിരുന്നു.

രജിസ്ട്രിയുടെ അനുമതി ലഭിച്ചതോടെ
കെഎസ്ആര്‍ടിസി എന്ന പേര് കേരളത്തിലെ ബസ്സുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് കര്‍ണാടകം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നിയമ നടപടിയ്ക്കോരുങ്ങുന്നത്.

രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍
കോടതിയെ സമീപിക്കാനാണ് പദ്ധതി. ഇതുകൂടാതെ വേണാട്, മലബാര്‍, തിരുക്കൊച്ചി എന്നീ പേരുകള്‍
രജിസ്റ്റര്‍ ചെയ്യാനും കെഎസ്ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :