ബിജെപി സ്ഥാനാര്‍ഥിയായിട്ടും രക്ഷയില്ല; ശ്രീശാന്തിന്റെ വിലക്ക് തുടര്‍ന്നേക്കുമെന്ന സൂചന നല്‍കി ബിസിസിഐ സെക്രട്ടറി രംഗത്ത്

സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായ വ്യക്തിയാണ് ശ്രീശാന്ത് ബിസിസിഐ സെക്രട്ടറി

ശ്രീശാന്ത് , ക്രിക്കറ്റ് , ബിസിസിഐ , അനുരാഗ് ഠാക്കൂര്‍ എംപി , ബിജെപി സ്ഥാനാര്‍ഥി
തിരുവനന്തപുരം| jibin| Last Updated: ശനി, 16 ഏപ്രില്‍ 2016 (17:14 IST)
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് എപ്പോള്‍ തീരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എംപി. കോഴ വിവാദത്തില്‍ നിന്ന് മുക്തനായ ശേഷം ശ്രീയുടെ വിലക്ക് നീക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായ വ്യക്തിയാണ് ശ്രീയെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്തിനായി പ്രചാരണത്തിന് ഇറങ്ങും. അസ്ഹറുദ്ദീന് എംപിയാകാമെങ്കില്‍ ശ്രീശാന്തിന് എംഎല്‍എ ആകാമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തിലാണ് ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :