സച്ചിനെ ഇനി സിനിമയിലും കാണാം ;'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ടീസർ കാണൂ

വെള്ളി, 15 ഏപ്രില്‍ 2016 (14:56 IST)

സച്ചിൻ.. സച്ചിൻ.. സച്ചിൻ.. ദേശീയഗാനം മുഴക്കുമ്പോഴുണ്ടാകുന്ന ആരവമാണിനി കാണാൻ പോകുന്നത്. മൂന്ന് തലമുറയെ കീഴ്പ്പെടുത്തിയ മഹാസംഭവവും പ്രസ്ഥാനവുമായ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ പുറത്തിറങ്ങി. 
 
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എർസ്കൈൻ ഒരുക്കുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ന്റെ നിർമാണം രവി ഭാഗ്ചാന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ്. സച്ചിന്റെ ജീവിതവും കരിയറും കാണിക്കുന്ന ചിത്രത്തിനായി ക്രിക്കറ്റ് ലോകവും സച്ചിന്റെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.
 
ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സച്ചിനൊപ്പം എ ആർ റഹ്മാന്റെ സംഗീതവും നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. 200 നോട്ടൗട്ട് ചിത്രം പ്രദർശനത്തിനെത്തിക്കും.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'പ്രേമ'ത്തെ അവഗണിച്ച ജൂറി ചെയർമാനെതിരെ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

പ്രേമം എന്ന മലയാള സിനിമയ്ക്ക് അവാർഡിന് അർഹതയില്ലെന്ന് പറഞ്ഞ സംസ്ഥാന അവാർഡ് ജൂറി ചെയർമാനായ ...

news

തെറി കാണാന്‍ തിയേറ്ററുകളില്‍ എത്തേണ്ടതില്ല; വിജയ് ചിത്രം ഇന്റര്‍നെറ്റിലെന്ന് റിപ്പോര്‍ട്ട്!

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം തെറിയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയതായി ...

news

സിനിമയിൽ മോശമായി ചിത്രീകരിച്ചാൽ നിയമപരമായി മറുപടി നൽകും; സിനിമാക്കാർക്ക് പൊലീസിന്റെ മുന്നറിയിപ്പ്

സിനിമയിൽ തങ്ങ‌ളെ മോശമായി ചിത്രീകരിച്ചാൽ അതിന്റെ മറുപടി നിയമപരമായ രീതിയിലായിരിക്കുമെന്ന് ...

news

നിവിന്‍ പോളിയെ വെല്ലാനാരുണ്ട്? ആക്ഷന്‍ ഹീറോ ബിജു 30 കോടി ക്ലബില്‍!

ആക്ഷന്‍ ഹീറോ ബിജു സമീപകാലത്തിറങ്ങിയ ഏറ്റവും റിയലിസ്റ്റിക്കായ സിനിമകളില്‍ ഒന്നാണ്. ...

Widgets Magazine