സൗമ്യ വധക്കേസ്; ജഡ്ജിമാരും മനുഷ്യരാണ് അവർക്കും തെറ്റുപറ്റാം, ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്ന് കട്ജു

സൗമ്യ വധക്കേസ്; ജഡ്ജിമാർക്ക് തെറ്റുപറ്റിയോ?...

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (14:33 IST)
സൗമ്യ വധക്കേസിൽ നാളെ രണ്ട് മണിക്ക് സുപ്രിംകോടതിയിൽ ഹാജരാകുമെന്ന് മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വ്യക്തമാക്കി. നാളെയാണ് സൗമ്യ വധക്കേസിലെ ഹറ്റ്ജിയുടെ തുടർവാദം കേൾക്കുന്നത്. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്നും കട്ജു വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് കട്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസിന്റെ തുടർവാദം കേ‌ൾക്കുന്നത്.

ജഡ്ജിമാരും മനുഷ്യരാണ്, അവർക്കും തെറ്റുപറ്റിയേക്കാം. ഒരുക്കലും തെറ്റുകള്‍ ചെയ്യാത്തവരായല്ല ജഡ്ജിമാര്‍ ജനിക്കുന്നതെന്ന് പ്രശസ്ത ബ്രിട്ടീഷ് ജസ്റ്റിസായ ലോര്‍ഡ് ഡെന്നിങ് പറഞ്ഞിട്ടുണ്ട്. കട്ജു ചൂണ്ടിക്കാട്ടി. ജഡ്ജി എന്ന നിലയിൽ തനിക്കും ചിലസമയങ്ങളിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് അതു മനസ്സിലാക്കി തിരുത്തിയിട്ടുമുണ്ടെന്ന് കട്ജു തുറന്ന് സമ്മതിക്കുന്നു.

സൗമ്യാ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ജ‍ഡ്ജി കൂടിയായ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഫെയിസ് ബുക്കിൽ കുറിച്ചിരുന്നു. ഇത് ഹർജിയായി പരിഗണിച്ച് വിധിയിൽ എന്താണ് പിഴവെന്ന് കട്ജു കോടതിയിൽ എത്തി വിശദീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കട്ജു നാളെ കോടതിയിൽ ഹാജരാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :