ജിഷ വധക്കേസ്; തുടരന്വേഷണം വേണമെന്ന പാപ്പുവിന്റെ ഹർജി കോടതി തള്ളി

ജിഷ വധക്കേസ്; അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ വാസ്തവ വിരുദ്ധം?

കൊച്ചി| aparna shaji| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (13:55 IST)
കോളിളക്കം സൃഷ്ടിച്ച വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് പാപ്പു ഹര്‍ജി നല്‍കിയിരുന്നത്.

ജിഷവധക്കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നും കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതിയായ അമീറുൽ ഇസ്ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസ് വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാപ്പു പറഞ്ഞിരുന്നു. അതേസമയം തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പാപ്പു അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :