മർദ്ദനത്തിനിരയായ കാസർകോട് മജിസ്ട്രേറ്റ് തൂങ്ങി മരിച്ച നിലയിൽ

കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തുങ്ങി മരിച്ച നിലയില്‍

കാസർകോട്| aparna shaji| Last Updated: ബുധന്‍, 9 നവം‌ബര്‍ 2016 (11:43 IST)
കാസർകോട് സുള്ള്യയിൽ ചീഫ് മജിസ്ട്രേറ്റ് വി കെ ഉണ്ണികൃഷ്ണനെ(45) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ പെരുമാറ്റ ദൂഷ്യം മോശമായി പെരുമാറിയെന്ന പരാതിയില്‍ ഉണ്ണികൃഷ്ണനെ കഴിഞ്ഞദിവസം ഹൈകോടതി സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുള്ള്യയില്‍ സുബ്രഹ്മണ്യ ക്ഷേത്ര സന്ദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെ ഓട്ടോയില്‍ കയറി മറ്റൊരിടത്തേക്ക് പോകാനൊരുങ്ങവേ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. മജിസ്ട്രേറ്റ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തര്‍ക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ്
ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്തുവത്രെ. ബഹളംകേട്ട് എത്തിയ മറ്റ് ഓട്ടോ തൊഴിലാളികള്‍ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്തു.

സംഭവമറിഞ്ഞത്തെിയ പൊലീസ് ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനു
നേരെ മജിസ്ട്രേറ്റിന്റെ കൈയേറ്റമുണ്ടായി. തുടര്‍ന്ന്
മജിസ്ട്രേറ്റിനെ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനില്‍വെച്ച് താന്‍ കാസര്‍കോട് മജിസ്ട്രേറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ കേസെടുക്കുന്നത് ഒഴിവാക്കിയെങ്കിലും സ്റ്റേഷനിലും അക്രമം നടത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് കോ‌ടതി ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :