നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിച്ചു?, മരണത്തിൽ ദുരൂഹതയുള്ളതിനാല്‍ അന്വേഷിക്കണം- ഹൈക്കോടതി

സ്വാമി ശാശ്വതീകാനന്ദ , ഹൈക്കോടതി , ശിവഗിരി മുന്‍മഠാധിപതി
കൊച്ചി| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (11:57 IST)
ശിവഗിരി മുന്‍മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നീന്തല്‍ അറിയാവുന്നയാള്‍ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വാമിയുടെ മരണത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല. ഈ സാഹചര്യത്തില്‍ മതിയായ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. അന്വേഷണം ആവശ്യമാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവ്.

കേസിൽ നിയമപരമായ അന്വേഷണം നടന്നിട്ടില്ല. അതേസമയം, തെളിവില്ലാത്തതിനാല്‍ തുടരന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ പരാമര്‍ശത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :