മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞു; സഹോദരിമാരായ മൂന്നു പെൺകുട്ടികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു - സംഭവം അടിമാലിയില്‍

 police , suicide , sisters , father , പൊലീസ് , യുവതി , പെണ്‍കുട്ടികള്‍ , ആത്മഹത്യ
അടിമാലി| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (17:47 IST)
മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞതിൽ മനംനൊന്ത് സഹോദരിമാരായ മൂന്നു പെൺകുട്ടികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

ഇടുക്കി അടിമാലിയിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഒരു കുടുംബത്തിലെ 19, 16, 14 വയസ്സുള്ള സഹോദരിമാരാണ് വിഷം കഴിച്ചത്. മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞതോടെ ഇവര്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയുമായിരുന്നു.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :