‘ശരീരത്തില്‍ സ്‌പര്‍ശിച്ചു, എതിര്‍ത്തപ്പോള്‍ മോശമായി പെരുമാറി’; പൊലീസ് അക്കാദമിയിലെ വനിതാ ട്രെയിനികളുടെ പരാതിയില്‍ അന്വേഷണം

 police , sexual harassment , women trainees , commandant , പൊലീസ് , പീഡനം , വനിതാ
തൃശ്ശൂർ| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (14:08 IST)
പൊലീസ് അക്കാദമിയിലെ രണ്ടു വനിതാ ട്രെയിനി കാഡറ്റുകളെ അസിസ്‌റ്റന്റ് കമാന്‍‌ഡന്റ് ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം.

അക്കാദമിയിലെ സബ് ഇൻസ്‌പെക്ടർ ട്രെയിനിങ് ബാച്ചിലെ രണ്ടു വനിതാ ട്രെയിനികളാണ് രേഖാമൂലം അക്കാദമി ഡയറക്ടർ എഡിജിപി ബി സന്ധ്യയ്‌ക്ക് പരാതി നൽകിയത്.

കഴിഞ്ഞ മാസം 20നാണ് സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. ടിടിഇ നാല് കമ്പനിയിൽ പരിശീലനത്തിലുള്ള പരാതിക്കാരായ ട്രെയിനി കാഡറ്റുകളുടെ ശരീരത്തില്‍ മനഃപൂർവം സ്‌പര്‍ശിക്കുകയും എതിർത്തപ്പോൾ മോശമായി സംസാരിച്ചുവെന്നുമാണ് അസിസ്‌റ്റന്റ് കമാന്‍‌ഡന്റിന് എതിരായ പരാതി.

ഇതുസംബന്ധിച്ച് പരാതിപ്പെടാനൊരുങ്ങിയപ്പോൾ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്നും, ആദ്യം രേഖാമൂലം പരാതി നൽകാൻ മടിച്ചപ്പോൾ പ്രശ്നം ഒതുക്കാൻ ശ്രമമുണ്ടായെന്നും എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :