‘അമ്മയെ അച്ഛന്‍ കൊന്നു, വേണ്ടെന്ന് പറഞ്ഞിട്ടും അനിയനെയും കൊന്നു; ദൃശ്യം പകര്‍ത്തുന്നതിനിടെ മകള്‍ അലറി’ - സമീപവാസികള്‍ അറസ്‌റ്റില്‍

  neighbours , daughter , man kills , police , murder , കൊലപാതകം , പൊലീസ് , മകന്‍ , പിതാവ് , മകള്‍
ബംഗ്ലൂരു| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (13:18 IST)
ബെംഗളൂരുവിലെ വിഭൂതിപൂരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനെ കൊന്ന് പിതാവ് കെട്ടിത്തൂക്കിയ സംഭവത്തില്‍ അയല്‍‌വാസികളും അറസ്‌റ്റില്‍. പ്രേരാണാകുറ്റം ചുമത്തിയാണ് അഞ്ച് അയൽവാസികളെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ അറസ്‌റ്റിലാകുമെന്ന് പൊലീസ് കമ്മിഷ്‌ണര്‍ ടി സുനില്‍‌കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട
12 വയസുകാരന്റെ പിതാവ് സുരേഷ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായ ഇയാള്‍ ഒരു ചിട്ടിക്കമ്പനി നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായപ്പോള്‍ ബിസിനസ് തകര്‍ന്നു. ഇതോടെ അഞ്ച് ലക്ഷം രൂപ കടം വന്നു. ഇത് വീട്ടാന്‍ അയല്‍‌വാസികളില്‍ നിന്നും പണം കടം വാങ്ങി.

പൈസ തിരികെ നല്‍കാന്‍ വൈകിയതോടെ സമീപവാസികള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കി. ചിലര്‍ പലിശ സഹിതം പണം ആവശ്യപ്പെട്ടു. ഇതോടെയാണ് കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ആദ്യം ഭാര്യയെ ആണ് സുരേഷ് ബാബു കൊലപ്പെടുത്തിയത്. തുടര്‍ന്ന് മേശയി‍ൽ കയറി നിന്ന് കിടക്കവിരി ചുരുട്ടി 12 വയസുകാരന്റെ കഴുത്തിൽ കെട്ടിയ ശേഷം ഫാനിലേക്ക് കൊളുത്തുകയായിരുന്നു. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. സഹോദരനെ കൊല്ലരുതെന്ന് 17കാരിയായ മകള്‍ പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ മകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ട ഭാര്യ തറയിൽ കിടക്കുന്നതും വിഡിയോയിൽ
കാണാം. ഇതിനിടെ ഭയന്നു പോയ പെണ്‍കുട്ടി അലറിവിളിച്ച് അയൽക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരെയും കൊന്നശേഷം ജീവനൊടുക്കാനായിരുന്നു സുരേഷ് ബാബുവിന്റെ തീരുമാനം.

സംസ്കാര ചടങ്ങുകൾക്കിടയിൽ ഭാര്യയുടെയും മകന്റെയും ഫോട്ടോ ചോദിച്ച പ്രാദേശിക റിപ്പോർട്ടർക്കു മകൾ ഫോൺ കൈമാറി. ഫോണിൽ കണ്ട വിഡിയോ ശ്രദ്ധിച്ച റിപ്പോർട്ടർ അതു പൊലീസിനു നൽകുകയും മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ പങ്കുവച്ചതിനു സുരേഷ് ബാബു റിപ്പോർട്ടർക്കെതിരെ പരാതി നൽകി. ഐടി ആക്ട് പ്രകാരം പൊലീസ് ഇയോർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' ...

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി
കേരളത്തിലെ വികസന മുന്നേറ്റത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ ...

താഴത്തില്ല! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു

താഴത്തില്ല! സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു. ഈയാഴ്ചയിലെ രണ്ടാമത്തെ ദിവസവും സ്വര്‍ണ്ണവില ...

'ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, അവരുടെ ...

'ലോകത്ത് ഏറ്റവും കൂടുതല്‍  നികുതി ചുമത്തുന്ന രാജ്യം, അവരുടെ കൈയില്‍ കുറേ പൈസയുണ്ട്'; ഇന്ത്യയ്ക്കുള്ള ധനസഹായം റദ്ദാക്കി ട്രംപ്
21 മില്യണ്‍ ഡോളറാണ് (ഏകദേശം 160 കോടി) യുഎസ് ഇന്ത്യയ്ക്കു ധനസഹായമായി നല്‍കിയിരുന്നത്

ഇനി മദ്യം അടിച്ചു മാറ്റിയാല്‍ പിടി വീഴും; ബീവറേജസില്‍ ടി ...

ഇനി മദ്യം അടിച്ചു മാറ്റിയാല്‍ പിടി വീഴും; ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു
മദ്യം മോഷണം തടയാന്‍ ബീവറേജസില്‍ ടി ടാഗിംഗ് സംവിധാനം വരുന്നു. കുപ്പികളില്‍ ...

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ...

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്
അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ...