കഞ്ചാവുമായി യുവാവ് റയില്‍വേ സ്റ്റേഷനില്‍ പിടിയിലായി

ഷൊര്‍ണൂര്‍| JOYS JOY| Last Modified ബുധന്‍, 8 ജൂലൈ 2015 (16:53 IST)
കഞ്ചാവുമായി യുവാവ് റയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരനെ കഞ്ചാവുമായി പിടികൂടിയത്.

പുലര്‍ച്ചെ 2.55നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ രതീഷ് ആണ് പിടിയിലായത്. കഞ്ചാവ് വില്‍ക്കുന്നതിനായി ഇയാള്‍ കോഴിക്കോട്ടേക്ക് പോകുന്ന സമയത്താണ് പിടിയിലായത്.

കോഴിക്കോട് ഫറൂഖ് സ്വദേശിയാണ് ഇയാള്‍. കോഴിക്കോട് നഗരത്തിലെ അപ്‌സര തിയറ്ററിന് സമീപമാണ് കഞ്ചാവ് വില്‍ക്കാറുള്ളതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :