തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (16:19 IST)
സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തിപരമായ അധിക്ഷേപിക്കുന്നുവെന്ന് കാട്ടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
ശോഭാ സുരേന്ദ്രൻ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി.
തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ
സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയുടെ ചുവടുപിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലും അതിന്‍റെ ചുവടെ ചിലർ നടത്തിയ കമന്‍റുകളും അപകീർത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂർവ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്.
അതേസമയം, ശോഭയുടെ നാട്ടുകാരനും പ്രവാസി മലയാളിയുമായ ജെനു ജനാര്‍ദ്ദനന്‍ എന്നയാളുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലായിരുന്നു. തനിക്ക് വരുമാനമുണ്ടായതും കാറുവാങ്ങിയതും കൃഷിയിലൂടെയും ഭര്‍ത്താവിന്റെ പരമ്പരാഗത സ്വത്തിലൂടെയുമാണെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്കെതിരെയാണ് ഇയാള്‍ പോസ്‌റ്റ് ഇട്ടത്.
നിക്ക് കൃഷിയിലൂടെയാണ് സമ്പത്തുണ്ടായതെന്നും. ഭര്‍ത്താവിന് പാരമ്പര്യ സ്വത്തും ബിസിനസ്സും ഉണ്ടെന്നായിരുന്നു ശോഭയുടെ വാദം.എന്നാല്‍ ഈ വാദങ്ങളെ പൊളിച്ചടക്കുന്നതാണ് ഇയാളുടെ പോസ്‌റ്റ്.