പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം, ശനി, 29 ജൂലൈ 2017 (20:06 IST)

  police custody death , Vinayakan , police , DGP loknath behra , DGP , ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​ , പൊലീസ് , ​വിനായകൻ , കസ്‌റ്റഡി മരണം , വിനായകന്റെ മരണം , ഡിജിപി

തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ​വിനായകൻ (18) എന്ന യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

തൃ​ശൂ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ പോ​ള​യ്‌​ക്ക​ൽ പ​ങ്ക​ൻ​തോ​ട് കോ​ള​നി​യി​ലെ​ വിനായകനു നേരെ കസ്റ്റഡി പീഡനമുണ്ടായോ എന്ന് പരിശോധിക്കും. പൊലീസ് സ്റ്റേഷനിൽവച്ച് യുവാവിനു നേരെ ക്രൂരമായ പീഡനമുണ്ടായെന്നാണ് ആരോപണം. വി​നാ​യ​ക​ന് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ൽ ക്രൂ​ര മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന് പോ​സ്‌​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് പോ​ലീ​സി​നെ​തി​രെ ഉ​യ​ർ​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് വി​നാ​യ​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണെ​ന്ന് ക​രു​തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയിതിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാങ്ങിയത് കോഴയല്ല, കണ്‍സള്‍ട്ടന്‍സി ഫീ; 25 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ആര്‍ എസ് വിനോദ്

മെഡിക്കല്‍ കോളേജ് അനുവദിക്കാമെന്ന് പറഞ്ഞ് ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന് ബിജെപി മുൻ ...

news

സണ്ണിയുടെ ‘മഹത്തായ’ തീരുമാനത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ രംഗത്ത്

കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍ ...

news

പിണറായിയെ ‘പുലിമുരുകന്‍ ‘ എന്ന് വിളിച്ചതിനാണോ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം കൊടുക്കാന്‍ തീരുമാനിച്ചത് ?!

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള ...

news

ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം !

ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മുന്നാം സ്ഥാനം. ...