കോംബിംഗ് ഓപ്പറേഷന്‍: പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (16:45 IST)
പിടികിട്ടാപ്പുള്ളികള്‍ അടക്കം നിരവധി പേരെ കഴിഞ്ഞ ദിവസം നടത്തിയ കോംബിംഗ് ഓപ്പറേഷനില്‍ പിടികൂടി. റൂറല്‍എസ്പി രാജ്‍പാല്‍ മീണയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ പ്രതാപന്‍ നായര്‍, വൈ ആര്‍ റസ്റ്റം, പി അനില്‍ കുമാര്‍ എന്നിവരുടെ കീഴിലുള്ള സംഘങ്ങളായാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്.

വിവിധ കോടതികള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്ന 256 പേരെയും കവര്‍ച്ചാ കേസുകളില്‍ അടക്കം പിടിയിലാകാനുണ്ടായിരുന്ന 189 പേരെയും റെയ്ഡില്‍ വലയിലാക്കി. ഇതിനൊപ്പം പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ 98 പേരെയും പിടികൂടി.

മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനു പിടികൂടിയ 179 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കും. ഇതിനൊപ്പം രണ്ട് ദിവസം മുമ്പ് മാറനല്ലൂരിലെ മാര്‍ബിള്‍ സ്ഥാപന ഉടമയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ അനീഷ്, രാജ് കുമാര്‍, അരുണ്‍ജിത്ത് എന്നിവരെയും പിടികൂടിയിട്ടുണ്ട്. നെയ്യാറ്റിന്‍കര സിഐ ആയിരുന്ന അനില്‍ കുമാറിനെ ആക്രമിച്ച കേസിലെ പ്രതികൂടിയാണ്‌ അരുണ്‍ ജിത്ത് എന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :