തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു; നടക്കുന്നത് വൃത്തികെട്ട രാ‍ഷ്ട്രീയം, അത് ഞാനല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

ചൊവ്വ, 14 നവം‌ബര്‍ 2017 (07:50 IST)

അനുബന്ധ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ പട്ടേല്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
 
സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്നും ഇവിടെ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഹാർദിക് പ്രതികരിച്ചു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാർദിക് പറഞ്ഞു.
 
ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചതാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്ന് വ്യക്തം. അജ്‍ഞാതയായ സ്ത്രീയോടൊപ്പം ഹാർദിക് ആണെന്ന് ഒറ്റനോട്ടത്തില്‍ കരുതുന്ന യുവാവിനെയാണു വിഡിയോയിൽ കാണുന്നത്. 
 
വിഷയത്തില്‍ കോൺഗ്രസോ ബിജെപിയോ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സിഡി പുറത്തുവന്നത് ഗുജറാത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന് വി എസ് അച്യുതാനന്ദന്‍

കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന ആവശ്യം ശക്തമാകവേ ...

news

‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്

ബിജെപിക്ക് വോട്ടു ചെയ്ത് ദുരന്തം സ്വയം വിളിച്ചുവരുത്തിയെന്ന് ജനം തിരിച്ചറിഞ്ഞു ...

news

തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ കോണ്‍ഗ്രസ് എം‌പി വിവേക് തന്‍‌ഖ, നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ...

news

തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരും: വിഎസ്

കായല്‍ കൈയേറിയെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ് ...