Sumeesh|
Last Modified വ്യാഴം, 12 ജൂലൈ 2018 (18:11 IST)
കൊല്ലം: ശക്തമായ മഴയെ തുടർന്ന്
കടൽ പ്രക്ഷുബ്ധം. കൊല്ലത്ത് ശക്തമായ തിരയിൽ പെട്ട് ബോട്ട് മുങ്ങി ഒരു മത്സ്യബന്ധന തൊഴിലാളി മരിച്ചു. മരുത്തം തൊടി സ്വദേശിയായ സെബാസ്റ്റ്യനാണ് തിരയിൽ പെട്ട് മുങ്ങി മരിച്ചത്.
കടലിൽ പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മറ്റുള്ളവരെ സമീപത്ത് വള്ളങ്ങളിൽ ഉണ്ടായിരുന്നവർ രക്ഷിക്കുകയായിരുന്നു. സബാസ്റ്റ്യനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപടത്തിൽ പെട്ട മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരള തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ കാറ്റു വീശിയേക്കാം അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.