കടലിൽ ശക്തമായ തിരകൾ: ബോട്ട് മുങ്ങി ഒരു മത്സ്യത്തൊഴിലാളി മരിച്ചു

വ്യാഴം, 12 ജൂലൈ 2018 (18:11 IST)

കൊല്ലം: ശക്തമായ മഴയെ തുടർന്ന് പ്രക്ഷുബ്ധം. കൊല്ലത്ത് ശക്തമായ തിരയിൽ പെട്ട് ബോട്ട് മുങ്ങി ഒരു മത്സ്യബന്ധന തൊഴിലാളി മരിച്ചു. മരുത്തം തൊടി സ്വദേശിയായ സെബാസ്റ്റ്യനാണ് തിരയിൽ പെട്ട് മുങ്ങി മരിച്ചത്. 
 
കടലിൽ പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മറ്റുള്ളവരെ സമീപത്ത് വള്ളങ്ങളിൽ ഉണ്ടായിരുന്നവർ രക്ഷിക്കുകയായിരുന്നു. സബാസ്റ്റ്യനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപടത്തിൽ പെട്ട മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
 
കേരള തീരങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ കാറ്റു വീശിയേക്കാം അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെ എസ് ആർ ടി സി ബസിൽ നിന്നും 5 ലക്ഷം രൂപയും 700 ഗ്രാം സ്വർണവും പിടികൂടി

പുതുശേരിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നും അഞ്ച് ലക്ഷം രൂപയും 700 ഗ്രാം സ്വർണവും പൊലീസ് ...

news

കനത്ത മഴയും മണ്ണിടിച്ചിലും; അമർനാഥ്‌ യാത്രികർക്ക് ശ്രീശ്രീ രവിശങ്കറിന്റെ ജാഗ്രതാനിർദ്ദേശം

അമർനാഥിലേക്ക് യാത്രക്കൊരുങ്ങുന്നവർ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വർഷത്തേക്ക് ...

news

എഡിജിപിയുടെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ട; ഗവാസ്കർക്ക് പിന്തുണയുമായി സർക്കാർ

പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന പരാതിയിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ‌ ...

Widgets Magazine