ആലുവയില്‍ സ്‌കാനിയ അപകടത്തില്‍‌പെട്ടു; അപകടത്തിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയെന്ന് സൂചന, യാത്രക്കാര്‍ സ്‌കാനിയയെ ആശ്രയിച്ചതോടെ സ്വകാര്യ ബസുകളില്‍ ആളില്ലാതായി

ഒരാഴ്‌ച മുമ്പാണ് സ്‌കാനിയ റൂട്ടീല്‍ സര്‍വീസ് ആരംഭിച്ചത്

സ്‌കാനിയ അപകടത്തില്‍ പെട്ടു , സ്‌കാനിയ , കെഎസ്ആര്‍ടിസി , സ്വകാര്യ ബസ് ലോബി
ആലുവ| jibin| Last Modified വ്യാഴം, 5 മെയ് 2016 (20:12 IST)
കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ മോഡലായ സ്‌കാനിയ ബസ് ആലുവയില്‍ അപകടത്തില്‍‌പെട്ടതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്ന് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ആലുവ തോട്ടക്കാട്ടുകര ഫ്‌ളൈഓവറിലാണ് ബസ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ ബസില്‍ വന്നിടിച്ച ലോറി നിര്‍ത്താതെ പോയതാണ് സംശയത്തിന് ഇടയാക്കിയത്.


മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തില്‍ ബസിന് മുകളില്‍ ഘടിപ്പിച്ചിരുന്ന മിനി എസി പ്ലാറ്റ് തകരുകയും താഴേക്ക് വീഴുകയും ചെയ്‌തു. ബസിന്റെ നടുവിലായിട്ടാണ് ലോറി ഇടിച്ചത്. ഈ ഭാഗം ചളങ്ങുകയും ചെയ്‌തുവെങ്കിലു യാത്രക്കാര്‍ക്ക് പരുക്കൊന്നുമില്ല.

ഒരാഴ്‌ച മുമ്പാണ് സ്‌കാനിയ റൂട്ടീല്‍ സര്‍വീസ് ആരംഭിച്ചത്. ഇതോടെ സ്വകാര്യ ബസ് സര്‍വ്വിസുകള്‍ക്ക് കനത്ത തിരിച്ചടിയാണ് അനുഭവപ്പെട്ടത്. നിരക്ക് കുറവായതിനാലും മികച്ച യാത്രാസൌകര്യമുള്ളതിനാലും ആളുകള്‍ കൂടുതലായി സ്‌കാനിയയെ ആശ്രയിച്ചതോടെ സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ ഇല്ലാതായി തീര്‍ന്നു. ഇതാണ് സ്വകാര്യ ബസ് ലോബിയെ സംശയത്തിലാക്കാന്‍ കാരണമായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :