അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു

കൊട്ടിയം ദേശീയ പാതയില്‍ ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം

 കെഎസ്ആര്‍ടിസി ബസ് , ദമ്പതികള്‍ മരിച്ചു  , അപകടം
കൊട്ടിയം| jibin| Last Modified ചൊവ്വ, 3 മെയ് 2016 (10:37 IST)
അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. കൊട്ടിയം ദേശീയ പാതയില്‍ ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കല്ലുവാതക്കല്‍ ഏലംകുളം സ്വദേശി അനീഷ്(36), ഭാര്യ ആബിദ(26) എന്നിവരാണ് മരിച്ചത്. രണ്ടുപേരും യോഗ അധ്യാപകരാണ്.

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് സഞ്ചരിക്കുകയും എതിര്‍ദിശയിലൂടെ വന്ന ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. അപകടം ഉണ്ടായ ഉടന്‍ ഇരുവരെയും സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :