ഇന്നു തന്നെ വാദം കേൾക്കണമെന്ന ആവശ്യം എന്തിന് ?; ബംഗാൾ സർക്കാരിനെതിരായ സിബിഐ ഹർജി നാളെ പരിഗണിക്കും

  CBI , police , mamata , ബംഗാൾ സര്‍ക്കാര്‍ , സിബിഐ , സുപ്രീംകോടതി
ന്യൂഡൽഹി| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (11:29 IST)
ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ രാവിലെ 10.30നാകും ഹര്‍ജിയില്‍ വാദം കോടതി കേള്‍ക്കുക.


ഇന്നു തന്നെ വാദം കേൾക്കണമെന്ന ആവശ്യം എന്തിനാണെന്ന് ചോദിച്ച കോടതി സിബിഐയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ഇടപെടുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാര്‍ മേത്ത വാദിച്ചത്.

സിബിഐക്കു പുറമെ ബംഗാൾ സർക്കാരും സുപ്രീംകോടതിയെ സമീപിക്കും. അഭിഷേക് സിങ്‌വിയാകും സർക്കാരിനുവേണ്ടി ഹാജരാകുന്നത്. തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സിബിഐയുടെ നടപടി എന്നാണു ബംഗാൾ സർക്കാരിന്റെ നിലപാട്.

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പുതിയ സംഭവവികാസങ്ങളുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :