സൌദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദ്| JOYS JOY| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (18:54 IST)
സൌദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അബ്‌കൈക്കിനു സമീപമുള്ള ബൂതയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശിയായ നിഷാദ് ആണ് മരിച്ചത്. 34 വയസ്സ് ആയിരുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു നിഷാദ് സൌദിയില്‍ എത്തിയത്.

കൊല്ലം ഭാരതിപുരം പത്തടി സ്വദേശിയും സൗദി അബ്‌കെക് നവോദയ സാംസ്‌കാരിക വേദി മത്താര്‍ യൂണിറ്റ് അംഗവുമാണ് നിഷാദ്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു അപകടം.നിഷാദ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മൃതദേഹം അബ്‌കൈക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അബ്‌കൈക്കില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :