ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സൂചന

ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം , ബോംബ് സ്ഫോടനം , സൌദി അറേബ്യ
ദമാം| jibin| Last Modified വെള്ളി, 29 മെയ് 2015 (16:49 IST)
സൌദി അറേബ്യയിലെ ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.
ജുമുഅഃ നമസ്കാരം കഴിഞ്ഞ ഉടനെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :