തൃശൂര്‍ വാഹനാപകടം: മരണം നാലായി

തൃശൂര്‍| JOYS JOY| Last Modified ചൊവ്വ, 12 മെയ് 2015 (18:25 IST)
തൃശൂരില്‍ കുതിരാനിന് സമീപം ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരണം നാലായി. രണ്ടു കുട്ടികളടക്കം നാലുപേരാണ് മരിച്ചത്. കോതമംഗലം കാരാട്ടുകുഴി സ്വദേശി പ്രതാപന്റെ മക്കള്‍ നവനി (ഒന്നര), നിവേദ്(6), അമ്മായി വത്സ (57), തങ്ക(70) എന്നിവരാണ് മരിച്ചത്.

രണ്ടു ലോറികള്‍ക്ക് ഇടയില്‍ സഞ്ചരിച്ച കാറിന് മുന്നില്‍ സഞ്ചരിച്ച ലോറി ബ്രേക് ഇട്ടതിനെ തുടര്‍ന്ന് കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ലോറിയും കാറില്‍ ഇടിച്ചതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു.

പരുക്കേറ്റ പ്രതാപന്റെ ഭാര്യ ആശ അടക്കം മൂന്നുപേരെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.30തോടെയാണ് അപകടം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :