ഷാറപ്പോവയ്ക്കു ശേഷം സരിതയേയും മലയാളികള്‍ തെറി പഠിപ്പിക്കുന്നു

 ഫേസ്ബുക്ക് , സരിത എസ് നായര്‍ , സോളാര്‍ , ഷാറപ്പോവ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 24 ജൂലൈ 2014 (17:40 IST)
ആശിച്ച് മോഹിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങിയ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ പേജില്‍ മലയാളികളുടെ തെറിയഭിഷേകം. ഷാറപ്പോവയ്ക്ക് ശേഷം മലയാളികള്‍ ഇത്രയധികം താല്‍പ്പര്യത്തോടെ തെറിവിളിച്ച മറ്റൊരാളും ഇന്ന് കേരളത്തിലില്ല.

സരിത പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കെല്ലാം അശ്ളീല പരാമര്‍ശങ്ങളുള്ള കമന്‍റുകളാണ് നല്‍കിയിരിക്കുന്നത്. ഒരു ഫോട്ടോ പോലും വിടാതെ ദ്വയാര്‍ഥങ്ങളുള്ള കമന്‍റുകളായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആദ്യമായാണ് താന്‍ ഔദ്യോഗികമായി ഫേസ്‌ബുക്ക് തുടങ്ങിയതെന്നും. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് ഇതെന്നുമാണ് സരിത പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :