‘വാക്ക വാക്ക’ സുന്ദരി ഷാക്കിറക്ക് 10കോടി ലൈക്; ചരിത്രനിമിഷമെന്ന് ഫേസ്ബുക്ക്

  ഷാക്കിറ , ലോസ് ഏഞ്ചല്‍സ് , ഫേസ്ബുക്ക്
ലോസ് ഏഞ്ചല്‍സ്| jibin| Last Modified ശനി, 19 ജൂലൈ 2014 (17:02 IST)
വാക്ക വാക്ക ഗാനമാലപിച്ച് ഏവരുടെയും മനസില്‍ ഇടം പിടിച്ച ഷാക്കിറക്ക് ഫേസ്ബുക്കില്‍ ലൈക് 10 കോടി കവിഞ്ഞു. ഫേസ്ബുക്കില്‍ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ക്ക് ഇത്രയധികം ലൈക് ലഭിക്കുന്നത്.

‘ചരിത്രനേട്ടത്തില്‍ എത്തിച്ചതില്‍ ഞാന്‍ വിനയാന്വിതയാവുന്നു. സ്റ്റേജും ആരാധകരും തമ്മിലുള്ള അകലം കുറയ്ക്കുവാന്‍ എനിക്കും എന്നെപോലുള്ള കലാകാരന്‍മാര്‍ക്കും ഒരു പാലംപോലെ സഹായകരമാണ് ഫേസ്ബുക്ക് ’ എന്ന് ഗ്രാമി പുരസ്കാര ജേതാവും കൂടിയായ പറഞ്ഞു.

ആരാധകരെയും ലോകത്തെയും വിസ്മയിപ്പിക്കുന്ന വ്യക്തിയുടെ വിസ്മയകരമായ ചരിത്രനേട്ടമെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ ബര്‍ഗ് ഷാക്കിറയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമായ 2009ലെ ലോകകപ്പ് ഫുട്ബോള്‍ സംഗീതമായ ‘വാക്ക വാക്ക’യാണ് ഷാക്കിറക്ക് ആഗോള തലത്തില്‍ ആരാധകരെ നേടിക്കൊത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :