സഫീർ വധം; സിപിഐ അനുഭാവികളായ അഞ്ചു പേർ പിടിയിൽ, രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

തിങ്കള്‍, 26 ഫെബ്രുവരി 2018 (09:04 IST)

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ സിപിഐ അനുഭാവികളാണു പിടിയിലായത്. അതേസമയം, ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു. 
 
സഫീറിന്റെ അയൽവാസികളാണ് പിടിയിലായ അഞ്ചു പേരും. സഫീറുമായി വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ മുസ്ലിം ലീഗ് കൗണ്‍സിലർ സിറാജുദ്ദീന്റെ മകൻ സഫീർ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെടുന്നത്. 
 
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ സിപിഐയെന്ന് ലീഗ് ആരോപിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമൽ തന്നെ പറ്റിച്ചു, ഒരുപാട് പണം തരാനുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗതമി

കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും ആത്മാർ‌ത്ഥയും ...

news

ബംഗാളിന്റേയും ത്രിപുരയുടേയും വഴിയേ കേരളവും? സിപിഎം കേരളത്തിൽ അധികകാലമുണ്ടാകില്ലെന്ന് സുരേന്ദ്രൻ

രണ്ടായിരം വീട് വെച്ചുകൊടുക്കുക എന്നുള്ളതൊക്കെ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ആനവായില്‍ ...

news

മണ്ണാർക്കാ‌ട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ സിപിഐയെന്ന് ലീഗ്

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സ്ഥലത്തെ മുസ്ലിം ...

news

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ദുബായില്‍ ...

Widgets Magazine