മണ്ണാർക്കാ‌ട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ സിപിഐയെന്ന് ലീഗ്

തിങ്കള്‍, 26 ഫെബ്രുവരി 2018 (07:55 IST)

പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സ്ഥലത്തെ മുസ്ലിം ലീഗ് കൗണ്‍സിലർ സിറാജുദ്ദീന്റെ മകൻ സഫീർ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ മൂന്നംഗസംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. 
 
പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
കൊലപാതകത്തിന് പിന്നില്‍ സിപിഐയെന്ന് ലീഗ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട്  നിയോജക മണ്ഡലത്തില്‍ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
 
പ്രദേശത്ത് അടുത്തിടെ ലീഗ്- സി.പി.ഐ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സഫീറിന്റെ കൊലപാതകമെന്നാണ് സൂചന. സഫീറിനും കുടുംബത്തിനും നേരെ നേരത്തേയും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നുണ്ടാകില്ല; മൃതദേഹം എത്തുന്നത് വൈകും

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ദുബായില്‍ ...

news

ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞു വീണു, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി അ​റ​ബ് മാ​ധ്യമം

ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ലെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടപ്പം താമസിച്ചിരുന്ന ...

news

മധുവിനെ മര്‍ദ്ദിച്ചുകൊന്ന പ്രതികളെ റിമാന്‍‌ഡ് ചെയ്‌തു; വനംവകുപ്പ് ജീവനക്കാരും കുടുങ്ങിയേക്കും

അ​ട്ട​പ്പാ​യി​ൽ മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ...

news

ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, വിഭാഗീയത ഇല്ലാതായി; മുഖ്യശത്രു ബിജെപി - കോടിയേരി

സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

Widgets Magazine