മധുവിന്റെ മരണം; പല പോസിൽ കുമ്മനം, പരിഹസിച്ച് സോഷ്യൽ മീഡിയ

ശനി, 24 ഫെബ്രുവരി 2018 (16:29 IST)

മോഷണം ആരോ‌പിച്ച് അട്ടപ്പാടയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മധുവിനെ നാട്ടുകാർ മർദ്ദിച്ചത് കൈകൾ കെട്ടിയായിരുന്നു. ഇതിനു സമാനമായ രീതിയിൽ തന്നെയാണ് കുമ്മനവും തന്റെ പ്രതിഷേധം അറിയിച്ചത്. 
 
സ്വന്തം കൈകൾ കൂട്ടികെട്ടിയാണ് കുമ്മനം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് പ്രതിഷേധിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈകെട്ടിയ ശേഷം പല പോസിലുള്ള ചിത്രങ്ങളായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇതെല്ലാം ഡിലീറ്റ് ചെയ്ത്, അതിൽ നിന്നും നല്ലൊരു ചിത്രം നോക്കി രണ്ടാമതും പോസ്റ്റിട്ടിരിക്കുകയാണ് കുമ്മനം.
 
ഏതായാലും കുമ്മനത്തിന്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയകളിൽ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. ബിജെപി അധ്യക്ഷൻ ഫാൻസി ഡ്രസ് കളിക്കുകയാണെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മധുവിനെ അടിച്ച് കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണ കാരണം ആന്തരികരക്തസ്രാവം

അട്ടപ്പാടിയില്‍ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം ...

news

മധുവിനെ മർദ്ദിച്ച് കൊന്ന സംഭവം; കേന്ദ്രസർക്കാർ ഇടപെടുന്നു, സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചു?

അട്ടപ്പാടി മുക്കാലിയിൽ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ ...

news

ശുഹൈബ് വധം: അഞ്ചുപേർ കൂടി കസ്റ്റഡിയിൽ - പിടികൂടിയത് കർണാടകയിൽ നിന്ന്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയില്‍. ...

Widgets Magazine