സഹോദരിക്കൊപ്പം പോയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

കോഴിക്കോട്‌| Last Updated: ബുധന്‍, 25 ഫെബ്രുവരി 2015 (18:11 IST)
കോഴിക്കോട് വീണ്ടും വിളയാട്ടം. സഹോദരിക്ക് കൂട്ട് പോയ സഹോദരന് നേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്.
കുറ്റ്യാടി സ്വദേശി വിവേകിന് നേരെയായിരുന്നു ആക്രമണം. വിവേകിനെ സദാചാര ഗുണ്ടകള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് പേരെ തിരുവമ്പാടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ
വധശ്രമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച
കോഴിക്കോട് മുട്ടത്ത് സമാനമായ രീതിയില്‍
സഹോദരങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :