കമിതാക്കളെന്ന് ആരോപിച്ച് സഹോദരങ്ങളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു

കോഴിക്കോട്| Last Modified ശനി, 21 ഫെബ്രുവരി 2015 (11:38 IST)
കോഴിക്കോട്ട് മുക്കത്ത് സഹോദരങ്ങളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. ഇവര്‍ കമിതാക്കളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന്
കേസിടുത്തിട്ടുണ്ട്. മുക്കം ആനക്കാംകുന്നിലാണ് സംഭവം നടന്നത്.

ആനക്കാംകുന്ന് സ്കൂളിലെ പഠന ക്യാംപില്‍ പങ്കെടുത്ത സഹോദരിയുമായി മടങ്ങുകയായിരുന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ യുവാവിന്റെ തലയ്ക്കും മൂക്കിനും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :