സിറിയയില്‍ അമേരിക്ക കൊന്നൊടുക്കിയത് 1500 ഐഎസ് ഭീകരരെ

 ഐഎസ് ഐഎസ് , സിറിയ , അമേരിക്കന്‍ ആക്രമണം
ഡമസ്കസ്| jibin| Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (12:02 IST)
അഞ്ചുമാസമായി സിറിയിലെ ഐഎസ് ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 1500 ഐഎസ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് ഐഎസ് താവളങ്ങളും ഭീകരുരുടെ നിരവധി വാഹനങ്ങളും തകരുകയും ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് മുതലാണ് ഇറാഖിലെ ഐഎസ് ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്താന്‍ തുടങ്ങിയത്. പിന്നീട് ആക്രമണം സിറിയയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇറാക്ക് സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി തങ്ങളുടെ സൈന്യത്തെ ഇറാക്കിലേക്ക് അമേരിക്ക അയച്ചിരുന്നു. ഇത് കൂടാതെയാണ് ഐഎസ് ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തിയത്.

സിറിയയിലെ മറ്റൊരു വിമത സൈനിക വിഭാഗമായ അല്‍നുസ്റ ഫ്രണ്ടിന്റെ 73 ഭീകരരും അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയന്‍ ഒബ്സര്‍വേറ്ററിയുടേതാണ് ഈ റിപ്പോര്‍ട്ട്. ഐഎസ് ഐഎസ് കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി സാധരണക്കാര്‍ക്കും പരുക്കേറ്റു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :