ശബരിമലയില്‍ അയ്യപ്പഭക്തനെ കാട്ടുപന്നി കുത്തിക്കൊന്നു

 കാട്ടുപന്നി , അയ്യപ്പഭക്തനെ കാട്ടുപന്നി കുത്തിക്കൊന്നു , ശബരിമല , ആശുപത്രി
ശബരിമല| jibin| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (08:59 IST)
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തന്‍ സന്നിധാനത്തിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് തുറയിമംഗള പിറംപള്ളൂര്‍ സ്വദേശി ഗോവിന്ദസ്വാമി (60) ആണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പാണ്ടിത്താവളത്തിന് അടുത്തുള്ള ഉദ്യാനത്തിന് സമീപത്ത് എത്തിയപ്പോള്‍ കാട്ടുപന്നി കുത്തുകയായിരുന്നു. വലതു കാലിന്റെ തുടയ്ക്കാണ് കുത്തേറ്റത്. തുടയെല്ല് പൂര്‍ണമായി തകര്‍ന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :