ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 ശബരിമല , കേന്ദ്രസര്‍ക്കാര്‍ , ദേശീയ തീര്‍ത്ഥാടന കേന്ദ്രം
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2015 (14:14 IST)
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ദേശീയ പ്രധാന്യമുള്ള കേന്ദ്രമല്ല ശബരിമല. കൂടാതെ പ്രദേശം കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്നും കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍ വ്യക്തമാക്കി. കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനുത്തരമായിട്ടാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ല ശബരിമലയെന്നും മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍ വ്യക്തമാക്കി. വളരെ നാളുകളായി കേരളം ആവശ്യപ്പെടുന്ന കാര്യമായിരുന്നു ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്നത്. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :