ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Sabarimala
Sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (12:05 IST)
ശബരിമലയില്‍ മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം എം എസ് പി ബെറ്റാലിയനിലെ എസ് ഐ ബി പത്മകുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലയ്ക്കല്‍ സബ്ഡിവിഷന്‍ ചുമതലയുണ്ടായിരുന്ന പത്മകുമാര്‍ മദ്യപിച്ചിട്ടുള്ളതായി ഭക്ത ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.

ഇയാള്‍ മദ്യപിച്ച് തീര്‍ത്ഥാടകരോട് മോശം രീതിയില്‍ പെരുമാറുകയായിരുന്നു. പിന്നാലെ ഇയാളെ വൈദ്യപരിശോധന വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ പത്മകുമാര്‍ മദ്യപിച്ചതായി കണ്ടെത്തി. പിന്നാലെയാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :