ശബരിമല|
jibin|
Last Updated:
ശനി, 14 ജനുവരി 2017 (19:13 IST)
ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ദർശന പുണ്യത്തിലാഴ്‌ത്തി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് പിന്നാലെ നടതുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശ നീലിമയിൽ മകര നക്ഷത്രവും മിന്നിത്തെളിഞ്ഞു.
ആകാശത്ത് മകര നക്ഷത്രം ഉദിച്ചപ്പോൾ തിരുവാഭരണവിഭൂഷിതനായ ശ്രീഭൂതനാഥന് ദീപാരാധന നടന്നു. മകരസംക്രമ സന്ധ്യയിൽ സർവ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും മകരജ്യോതി ദർശിക്കാനും ഭക്തലക്ഷങ്ങളാണ് പുഷ്പാലംകൃതമായ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.
ഭക്തലക്ഷങ്ങളാണ് അയ്യപ്പന്മാരാണ് മകരജ്യോതി കണാനും അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും കാത്തിരുന്നത്.