മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച പുറപ്പെടും

പന്തളം, ബുധന്‍, 11 ജനുവരി 2017 (13:57 IST)

Widgets Magazine

ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്.
 
പന്തളത്തെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ഭക്തജനത്തിനു ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വലിയ കോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തിനു വയ്ക്കും. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള, മരുതമന ശിവന്‍ പിള്ള, കിഴക്കേ തോട്ടത്തില്‍ പ്രതാപ ചന്ദ്രന്‍ നായര്‍ എന്നിവര്‍ അടങ്ങുന്ന 22 സംഘത്തിലെ മൂന്നു പേര്‍ തിരുവാഭരണങ്ങള്‍ ശിരസിലേറ്റും. 
 
ഘോഷയാത്ര രാജപ്രതിനിധി നയിക്കും. മകര വിളക്ക് ദിവസം ശബരിമലയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരം‍കുത്തിയില്‍ വച്ച് ദേവസ്വം അധികാരികള്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം പടി കയറി വരുന്ന ഘോഷയാത്ര സംഘത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി തിരുവിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് സര്‍വഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് ദീപാരാധന നടക്കും. ഭക്ത സഹസ്രങ്ങള്‍ ദര്‍ശന പുണ്യം നേടി മലയിറങ്ങും. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് ...

news

എന്റെ ഭർത്താവ് എവിടെ? അദ്ദേഹത്തിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തിന് ജോലിക്കയച്ചു? ബി എസ് എഫ് ജവാൻറെ ഭാര്യ ചോദിക്കുന്നു

അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് ...

news

നോട്ടുകൾക്ക് ഇപ്പോഴും ക്ഷാമം തന്നെ, മൂല്യം വളരെ കുറവ്

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ...

news

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം കേരളത്തിലുണ്ടായ ...

Widgets Magazine