സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ല; പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് എ പദ്മകുമാർ

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (14:50 IST)

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ എ പദ്മകുമാർ. നിലവിലെ സൌകര്യത്തിൽ തന്നെ മുൻ‌പും സ്ത്രീകൾ വന്നിട്ടുണ്ട്. പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ വിന്യസിക്കാൻ തീരുമനിച്ചിട്ടില്ല. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാർ വ്യക്തമാക്കി.  
 
ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ല എന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് എം ടി രമേശ് നിലപാട് വ്യക്തമാക്കിയിരുന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന സ്ത്രീകൾ ആരും ശബരിമലയിൽ പോകുമെന്ന് കരുന്നില്ല എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
 
അതേ സമയം സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. കർമ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന റോഡ് ഉപരോധത്തിൽ സമരക്കാർ വാഹനങ്ങൾ കടത്തിവിടാതെ വന്നപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകൻ

നടൻ തിലകനെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കെപിഎസി ലളിതയെ പരോക്ഷമായി വിമർശിച്ച് ...

news

സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മു‌സ്‌ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും

ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ ...

news

‘യുവതിയെ ഫോണില്‍ വിളിച്ചിട്ടില്ല, അവരെ തനിക്കറിയില്ല’; ലൈംഗികാരോപണം നിഷേധിച്ച് മുകേഷ് രംഗത്ത്

കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടനും എംഎൽഎയുമായ ...

Widgets Magazine