സുന്നി പള്ളികളിലും മറ്റു ദേവാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് എം സി ജോസഫൈൻ

Sumeesh| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:50 IST)
തിരുവന്തപുരം: ഉൾപ്പടെ മറ്റു എല്ലാം മത സമുദായങ്ങളുടെ ദേവാലയങ്ങളിലും ആരാധന നടത്താൻ അഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.

എല്ലാ മത വിഭാഗങ്ങളിലും സ്ത്രീകൾക്ക് തുല്യ അവകാശം വേണം. സ്ത്രീകളുടെ മൌലിക അവകാശങ്ങൾ എവിടെയും ഹനിക്കപ്പെടരുത്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സർക്കാർ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കണമെന്നും അവർ പറഞ്ഞു.

സുന്നി പള്ളികൾ സ്ത്രീകൾക്ക് പ്രവേശനം നൽകണം എന്ന ആവശ്യവുമായി ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം സംഘടനയായ നിസ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാനാവില്ല എന്ന പ്രതികരണമാണ് ഇ കെ സുന്നി വിഭാഗത്തിൽ നിന്നുമുണ്ടായത്.

വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ല എന്ന് എ പി വിഭാഗം നേതാവ് കാന്തപുരം പ്രതികരിച്ചു. സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്ന് നേരത്തെ മന്ത്രി കെ ടി ജലീലും, കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :