താൻ വിശ്വാസികൾക്കൊപ്പമെന്ന് ജേക്കബ് തോമസ്, അഞ്ച് പെരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പാക്കണമെന്നും പരിഹാസം

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 25 നവം‌ബര്‍ 2018 (10:47 IST)
തിരുവനന്തപുരം: വിഷയത്തിൽ താൻ ഭക്തർക്കൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ്. സ്ത്രീകൾ കാത്തിരിക്കാൻ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദർശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസികുകയും ചെയ്തു മുൻ ഡി ജിപി. അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം. നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :