സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 24 നവംബര്‍ 2018 (18:37 IST)
ഹുവായി ഹോണർ 10ന്റെ ലൈറ്റ് വേർഷനായ ഹോണർ 10 ലൈറ്റിന്റെ കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വൈകാതെ തന്നെ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 4 ജിബി, 6 ജിബി എന്നീങ്ങനെ രണ്ട് റാം വേരിയന്റുകളാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.
അടുത്ത മാസം തുടക്കത്തിൽ തന്നെ ഹോണർ 10 ലൈറ്റിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 15000 രൂപയും 6 ജി ബി റാം 128 ജി ബി സ്റ്റോറേജ് വേരിയന്റിന് 17999 രൂപയുമാണ് ചൈനീസ് വിപണിയിലെ വില. ഇന്ത്യയിലെത്തുമ്പോൾ വിലയിൽ ചെറിയ മാറ്റങ്ങൾ വരാൻ മാത്രമേ സാധ്യതയുള്ളു.
6.21 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13 മെഗാപികസ് പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിക്കുന്നു. 24 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. കിരിന്‍ 710 എസ്ഒസി കരുത്ത് പകരുന്ന ഫോൺ ആന്‍ഡ്രോയ്ഡ് 9 പൈയിലാണ് പ്രവർത്തിക്കുക.