തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (14:07 IST)
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് അവകാശപ്പെട്ടതാണ്. ചര്‍ച്ചകളിലൂടെ എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് അര്‍ഹമായ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി ടിജെ ചന്ദ്രചൂഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കാൻ ആർഎസ്പിക്ക് അർഹതയുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർഎസ്പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡെ. സ്പീക്കർ സ്ഥാനത്തെ ഗൗരവമായാണ് പാർട്ടി കാണുന്നത്. തിരുവനന്തപുരം ജില്ലയിൽ ആർഎസ്പിക്ക് സീറ്റ് വേണമെന്ന നിലപാടിലും പിന്നോട്ടില്ലെന്നും ടിജെ ചന്ദ്രചൂഡൻ പറഞ്ഞു.