ആര്‍എസ്‌പി പിളര്‍പ്പിന്റെ വക്കില്‍!

തൃശൂര്‍| VISHNU.NL| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (14:10 IST)
കേരളത്തിലെ ആര്‍‌എസ്പി ഘടകങ്ങള്‍ തമ്മില്‍ നടത്തിയ ലയനത്തിനു പിന്നാലെ കേരളത്തിലെ പാര്‍ട്ടി ഘടകം ദേശീയ നേതൃത്വവുമായി ഇടയുന്നു. എല്‍ഡി‌എഫ് വിട്ട തീരുമാനം പുനഃപരിശോധിക്കണമെന്ന കേന്ദ്ര കമ്മറ്റി തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നു കഴിഞ്ഞു.

കേന്ദ്ര കമ്മിറ്റി തീരുമാനം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണെന്ന് പ്രസ്താവിച്ചുകൊണ്ട് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ആദ്യ വെടി പൊട്ടിച്ചു. ആര്‍എസ്‌പി സംസ്‌ഥാന ഘടകം എല്‍ഡിഎഫ്‌ വിട്ടത്‌ തെറ്റായിപ്പോയെന്ന ചന്ദ്രചൂഡന്റെ അഭിപ്രായമാണ് ഷിബു ബേബി ജോണിനെ ചൊടിപ്പിച്ചത്.

ഇതോടെ കേന്ദ്രകമ്മറ്റി തീരുമാനം അനുസരിക്കണോ എതിര്‍ക്കണോ എന്ന ആശങ്കയില്‍, ലയിച്ച്‌ മാസങ്ങള്‍ കഴിയുന്നതിന്‌ മുമ്പ്‌ ആര്‍എസ്‌പി പിളര്‍പ്പിന്റെ വക്കിലെത്തി. ആര്‍എസ്‌പി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നത്‌ കൊല്‍ക്കത്തയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി പാര്‍ട്ടിക്ക് ബംഗാളില്‍ തിരിച്ചടി നല്‍കിയതാണ് കേന്ദ്ര തീരുമാനം സംസ്ഥാന ഘടകത്തിനെതിരാകാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :