പ്ലസ്ടു ബാച്ച്, വ്യാപക അഴിമതി; രേഖകള്‍ പുറത്ത്

ആലപ്പുഴ| VISHNU.NL| Last Updated: ഞായര്‍, 3 ഓഗസ്റ്റ് 2014 (14:51 IST)
പുതിയതായി അനുവദിച്ച പ്ലസ് ടു ബാച്ചുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു എന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന അഴിമതി സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. അധ്യാപക നിയമനത്തിന് മാനേജ്മെന്റുകള്‍ 30 ലക്ഷം വരെ കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.

തിരുവല്ലയ്ക്കു സമീപമുള്ള നിരണം വലിയപള്ളിയുടെ വകയായ സ്കൂളിലെ പ്ലസ് ടു ബാച്ചിലേക്കുള്ള അധ്യാപക നിയമനത്തിനാണ് മാനേജ്മെന്റ് പണം ചോദിച്ചത്. സ്കൂളിന് പ്ലസ് ടു അനുവദിച്ചതിന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ നല്‍‌കേണ്ടതുണ്ടെന്ന് ഇവര്‍ ആപേക്ഷയുമായി വന്നവരോട് ദൃശ്യത്തില്‍ പറയുന്നു.

സ്കൂളില്‍ പ്ലസ്ടു അനുവദിച്ചത് ഈ വര്‍ഷമാണ്. ഇവിടുത്തെ കൊമേഴ്സ് ബാച്ചില്‍ അധ്യാപക തസ്തികയിലേക്കാണ് നിയമനത്തിന് ഇവര്‍ കോഴ ചോദിച്ചത്. സ്കൂളിന്റെ ട്രസ്റ്റി എംവി ഏബ്രഹാമും, പള്ളി വികാരിയുമാണ് വീഡിയോ ടേപ്പിലുള്ളത്.

പ്ളസ്ടു അനുവദിച്ച് കിട്ടാന്‍ തങ്ങള്‍ കൂറേ നാളായി ശ്രമിക്കുന്നു എന്നും ഇത്തവണ കിട്ടിയതിന് തിരൂവനന്തപൂരത്ത് കോടികള്‍ അടുത്തയാഴ്ച എത്തിക്കണം. അതുകൊണ്ട് തിങ്കളാഴ്ചയോ ചോവ്വാഴ്ചയോ നിയമനത്തിനുള്ള പണം കിട്ടണമെന്നും പറഞ്ഞ് എബ്രഹാം തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

പണം നല്‍കിയില്ലെങ്കില്‍ അനുവധിച്ച പ്ലസ് ടു നഷ്ടമാകുമെന്നും അതിനാല്‍ എത്രയും പെട്ടന്ന് തുക നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. മാനേജ്മെന്റിന് ലഭിക്കുന്ന തുകയില്‍ സിംഹഭാഗവും തലസ്ഥാനത്തെ ഉനതരുടെ കൈയ്യിലേക്കാണ് പോകുന്നതെന്നും പ്ലസ്ടു ഇല്ലാതെ സ്കൂള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വെളിപ്പെടുത്തലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :