ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:57 IST)
ആര്‍എസ്പി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രസ്താവനയുമായി മന്ത്രി ഷിബു ബേബി ജോണ്‍. യുഡിഎഫില്‍ ആര്‍എസ്പി കേരളഘടകം ചേര്‍ന്ന നടപടി തെറ്റാണെന്നും ഭാവിയില്‍ ആ തെറ്റ് തിരുത്തണമെന്നും
നേരത്തെ ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ എല്‍.ഡി.എഫില്‍ നിന്നുണ്ടായ അവഗണന കൊണ്ട് മാത്രമാണ് ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വന്നതെന്നും. ആ തീരുമാനത്തില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു

യുഡി എഫില്‍ ചേര്‍ന്നതിന്റെ നേട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചു.
നേട്ടം കൈപ്പറ്റിയ ശേഷം ഇനി യു.ഡി.എഫ് വിടണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല . യു.ഡി.എഫ് വിട്ടുപോകാനുള്ള തീരുമാനം രാഷ്ട്രീയ സദാചാരത്തിന് വിരുദ്ധമാണ് ഷിബു വ്യക്തമാക്കി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :