അങ്കമാലി എംഎല്‍എ കള്ളനോ ?; ഇന്നസെന്റ് പറയുന്നത് സത്യമെങ്കില്‍ പ്രശ്‌നം ഗുരുതരം

അങ്കമാലി എംഎല്‍എ എല്ലാം അടിച്ചു മാറ്റിയെന്ന് ഇന്നസെന്റ്

Roji m john , Innocent mp , Angamaly MLA , ഇന്നസെന്റ് എംപി , റോജി എം ജോണ്‍ , അങ്കമാലി എംഎല്‍എ , ഇന്നസെന്റ്
തൃശൂര്‍| jibin| Last Modified തിങ്കള്‍, 30 ജനുവരി 2017 (20:47 IST)
അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ് എംപി. താന്‍ ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികള്‍ എംഎല്‍എ അടിച്ചു മാറ്റാന്‍ ശ്രമിക്കുകയാണ്. അര്‍ഹതയില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് പുറത്തെടുക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.


യാതൊരു ബന്ധവുമില്ലാത്ത പദ്ധതികളുടെ അവകാശവാദം പോലും റോജി എം ജോണ്‍ ഉന്നയിച്ച് രംഗത്തുവരുന്നത് പതിവായിരിക്കുകയാണ്. രാഷ്‌ട്രീയ മര്യാദയില്ലാത്ത പ്രവര്‍ത്തിയാണ് എംഎല്‍എ നടത്തുന്നത്. എംഎല്‍എ പോലും ആകാത്ത സമയത്ത് താന്‍ നടപ്പിലാക്കി തുടങ്ങിയ പദ്ധതികളുടെ അവകാശവാദങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അങ്കമാലി ബൈപ്പാസ് പദ്ധതി, ആതിരപ്പിള്ളി- കോടനാട് ടൂറിസം സര്‍ക്യുട്ട് പദ്ധതി, നട്‌മെഗ് പാര്‍ക്ക് പദ്ധതി എന്നിവയുടെ അവകാശമാണ് ഇപ്പോള്‍ എംഎല്‍എ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് റോജി എം ജോണ്‍
അര്‍ഹതയില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :