തരികിടയുമായി സ്വർണ്ണകടുവ കൂട്ടിന് പുറത്തേക്ക്!

ബിജുമേനോന്‍ നായകനാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സ്വര്‍ണകടുവ; ട്രെയിലര്‍

aparna shaji| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (10:37 IST)
ഹിറ്റുകളുടെ കളിത്തോഴൻ ബിജു മേനോൻ നായകനാകുന്ന സ്വർണ കടുവയുടെ ഒഫീഷ്യൽ ട്രെ‌യിലർ പുറത്തിറങ്ങി. മായമോഹിനിക്കും ശൃംഗാരവേലനും ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ കടുവ. വെള്ളക്കടുവ എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് സ്വർണ കടുവ എന്നാക്കുകയായിരുന്നു.

ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 28-ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി ഉമ്മനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :