സിങ്കം കളത്തിലിറങ്ങി, ഖജനാവിലെത്തിയത് 15 കോടി രൂ‍പ!

കൊച്ചി| VISHNU.NL| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (17:42 IST)
കെ‌എസ്‌ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗ് അധികാരമേല്‍ക്കുമ്പോള്‍ ഒരു പടപ്പുറപ്പട് എല്ലാവരും പ്രതീക്ഷിച്ചതാണ്. ഏത് വകുപ്പിലായാലും ഖജനാവ് നിറയ്ക്കാന്‍ ഋഷിരാജ് സിംഗ് എന്ന സിങ്കത്തിനെ കഴിയു എന്ന നേരത്തെ തന്നെ തെളിഞ്ഞതുമാണ്.
കഴിഞ്ഞ് കുറേ ദിവസങ്ങളായി വൈദ്യുതി മോഷ്ടിക്കുന്ന കള്ളന്മാര്‍ക്ക് പിന്നാലെയാണ് സിങ്കം.

പിന്നാലെ കെ‌എസ്‌ഇബിയുടെ ചരിത്രത്തിലെ തന്നെ വൈദ്യുതി മോഷണവേട്ടയുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇതുവരെ നടന്ന വേട്ടകളെ എല്ലാം നിഷ്പ്രഭമാക്കി കൊച്ചിയീല്‍ വന്‍ വൈദ്യുത മോഷണമാണ് സിങ്കത്തിന്റെ ചുണക്കുട്ടന്മാര്‍ പിടികൂടിയിരിക്കുന്നത്. കൊച്ചിയില്‍ ഊര്‍ജിതമായി നടക്കുന്ന റെയ്ഡുകള്‍ക്കിടെ രണ്ടുദിവസം കൊണ്ട് പിഴയീടാക്കിയത്
ഒന്നേകാല്‍ കോടി രൂപയാണ്!

സിങ്കം തന്നെയാണ് റെയ്ഡുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. കൊച്ചിയില്‍ വ്യാപകമയി വൈദ്യുത മോഷണം നടക്കുന്നു എന്ന് അറിഞ്ഞതിനേ തുടര്‍ന്ന് ഋഷിരാജ് നിംഗ് മറ്റ് പതിമൂന്ന് ജില്ലകളിലെയും ആന്റി തെഫ്റ്റ് സ്‌ക്വാഡുകളെ കൊച്ചിയിലേക്കു വിളിച്ചു വരുത്തിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡുകള്‍ ഇനിയും കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.

വന്‍ തോതില്‍ വൈദ്യുതിമോഷണം നടത്തിയതിന്റെ 26 കേസുകളും മറ്റു തിരിമറികളുടെ 59 കേസുകളുമാണു പിടിച്ചത്. ഋഷിരാജ് സിംഗ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വൈദ്യുതി മോഷണങ്ങള്‍ പിടിച്ച വകയില്‍ പിഴത്തുകയായി സര്‍ക്കാര്‍ ഖജനാവിലേക്കു എത്തിയത് 15 കോടിയോളം രൂപയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :