ഓപ്പണ്‍ സിങ്കം സ്റ്റൈല്‍, ഖജനാവിലെത്തിയത് ആറുകോടി!

ഋഷിരാജ് സിംഗ്,കെഎസ്ഇബി, പിഴ
തൃശൂര്‍| VISHNU.NL| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (11:51 IST)

സിങ്കം വരുന്നേ സിങ്കം എന്ന് പ്രഞ്ഞതുപോലെയായി കാര്യങ്ങള്‍. സിങ്കം ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആന കരിമ്പിന്‍‌കാട്ടില്‍ കേറിയമാതിരിയാണ്. ഒരു കള്‍ലനും നിയമ ലംഘകര്‍ക്കും ഉറക്കമില്ലാത്ത രാവുകളാണ്. ഇനി സിങ്കമാരാണെന്ന് ആര്‍ക്കും പറയാതെ തന്നെ മനസിലായിരിക്കും. മറ്റാരുമല്ല നമ്മുടെ
പുതിയ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് തന്നെ. ഇപ്പോള്‍ വൈദ്യുത കണക്ക്ഷന്‍ എടുത്തിട്ടുള്ളവരെല്ലാം നല്ലപിള്ള ചമഞ്ഞു തുടങ്ങിയതായാണ് വിവരം.

സിങ്കം ഏത് വകുപ്പില്‍ ഇരുന്നാലും ഖജനാവ് നിറഞ്ഞു കൊണ്ടേയിരിക്കും എന്നത് വസ്തുതയാണ്. നേരത്തേ മോട്ടോര്‍ വാഹന വകുപ്പിലായിരുന്നപ്പോഴും പൊലീസില്‍ ആയിരുന്നപ്പൊഴും എന്തിനേറെ ദാ ഇപ്പോള്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ഇരിക്കുമ്പോഴും ഖജനാവില്‍ കൊടികള്‍ വന്നു വീണുകൊണ്ടിരിക്കുകയാണ്. വൈദ്യുത ഭവനിലെത്തി ഒരു മണ്ഡലകാലം പൂര്‍ത്തിയാക്കിയതിനു പിന്നലെ 5.9 കോടി രൂപയാണ് സിങ്കം കൈയ്യൊടെ പിടികൂടിയത്.

മുന്മന്ത്രി ടി‌എച്ച് മുസ്തഫയുടെ വീട്ടില്‍ നിന്ന് വൈദ്യുത മോഷണം പിടികൂടിയതാണ് ഇതിലെ പ്രധാന സംഭവം. യ എഡിജിപി സാധാരണക്കാരെ പങ്കാളിയാക്കി കൂടുതല്‍ കള്ളക്കളി കണ്ടെത്താല്‍ ഉറച്ചാണ് നീങ്ങുന്നത്. വൈദ്യുതി ക്രമക്കേടുകള്‍ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക്,
ചുമത്തുന്ന അധിക പിഴയുടെ അഞ്ച് ശതമാനമോ 50,000 രൂപയോ, ഇതിലേതാണോ കുറവ് ആ തുക സമ്മാനം നല്‍കുമെന്നും സിങ്കം പ്രഖ്യാപിക്കുന്നു.
പേരു വിവരം രഹസ്യമായി സൂക്ഷിക്കും.

മോഷണം നടത്തിയവര്‍ക്കെതിരെ
മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കും. 0471 2444554, 9446008006 എന്നീ നമ്പറുകളിലോ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എല്‍ജിനിയര്‍മാരുടെ
ഓഫീസ് മൊബൈലിലോ വിവരം നല്‍കാം. എസ്.എം.എസ്, വാട്ട്‌സ് ആപ്, ഇമെയില്‍, ഫേസ് ബുക്ക് എന്നിവയിലൂടെയും സാക്ഷാല്‍ ഋഷിരാജ് സിംഗിനെ അറിയിക്കാം ഇങ്ങനെ പോകുന്നു സിങ്കത്തിന്റെ പരിഷ്കാരങ്ങള്‍.

ഇതിനൊടകം 4067 പരിശോധനകളാണ് നടത്തിയത്. 142 വൈദ്യുതി മോഷണവും 409 ക്രമക്കേടുകളും
ആന്റി പവര്‍ തെഫ്ട്
സ്‌ക്വാഡ് കണ്ടെത്തി.
സെപ്റ്റംബറില്‍ മാത്രം 90 മോഷണങ്ങളില്‍
4.11 കോടി രൂപയും ഈ മാസം 15 വരെ 52 മോഷണങ്ങളില്‍ 1.81 കോടി രൂപയും

ചുമത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് ആയിരം കോടി രൂപയോളം കിട്ടാനുണ്ട്. വാട്ടര്‍ അഥോറിറ്റി
മാത്രം 600 കോടി രൂപയാണ്
നല്‍കാനുള്ളത്. ഇതെല്ലാം കിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ‌എസ്‌ഇബിക്ക് നടുനിവര്‍ക്കാന്‍ കഴിയും.

വീടുകളിലും
വാണിജ്യസ്ഥാപനങ്ങളിലും
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വൈദ്യുതി മോഷണം വര്‍ദ്ധിച്ചുവരുകയാണ്. മീറ്ററില്‍ ഓട്ടയുണ്ടാക്കിയും വയറുകളില്‍ കൃത്രിമം കാണിച്ചും
മെക്കാനിക്കല്‍ മീറ്ററുകളില്‍ ഫിലിം കടത്തിവച്ചും കാന്തം ഉപയോഗിച്ചും വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വൈദ്യുത മോഷണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് ഋഷിരാജ് സിംഗ് നല്‍കുന്ന മുന്നറിയിപ്പ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :